വെള്ളിയാഴ്‌ച, ജനുവരി 26, 2024


കുറ്റിക്കോല്‍ അത്തിയടുക്കത്ത് ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്ക് മറിഞ്ഞു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ജിജോ ജോസഫ് (29)ആണ് മരിച്ചത്. കള്ളാര്‍ ഒറള പനച്ചകുന്നേല്‍ ജോസഫിന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കളക്കട റോഡ് വളവില്‍ നിന്ന് ബോര്‍വെല്‍ ലോറി താഴേക്ക് ഇറങ്ങുമ്പോള്‍ പിക്കപ്പിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും മറിഞ്ഞു. ബോര്‍വെല്‍ ലോറി പിക്കപ്പ് വാനിന്റെ മുകളിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരില്‍ ബോര്‍വെല്‍ ജീവനക്കാരുമുണ്ടെന്നു പറയുന്നു. അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ