മാങ്ങാട് സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘത്തിലെ ഒരാൾക്ക് ജാമ്യം

LATEST UPDATES

6/recent/ticker-posts

മാങ്ങാട് സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘത്തിലെ ഒരാൾക്ക് ജാമ്യം



കാഞ്ഞങ്ങാട് : 59 കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപെടെ ആറ് പേർ റിമാൻ്റിൽ. ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ 37, ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എം .പി .റുബീന 29,   കാസർകോട് ഷിറിബാഗിലു സ്വദേശി എൻ. സിദീഖ് 48, മാങ്ങാട് സ്വദേശി ദിൽഷാദ് 40,  മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ 40, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി 32 എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.

 പടന്നക്കാട് സ്വദേശി റഫീഖിനാണ് 42 കോടതി ജാമും അനുവദിച്ചത്. റഫീഖിന് മാനസികമായി സുഖമില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. റിമാൻ്റിലുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപെട്ട് 

കോടതിയെ സമീപിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇന്നലെ രാവിലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു പ്രതിയെ ഇനി പിടികൂടാനുണ്ട്. തടവിൽ പാർപ്പിച്ച പടന്നക്കാട്ടെ വീട്ടിലും മംഗലാപുരത്തെ ഹോട്ടൽ മുറിയിലും പൊലീസ് എത്തും. തട്ടിയെടുത്ത അഞ്ച് ലക്ഷത്തിൽ 56000 രൂപ പൊലീസിന് കണ്ടെടുക്കാനായി. കേസിലെ പ്രധാന പ്രതികളിലൊരാളായ യുവതി ലുബ്ന എന്നാണ് മാങ്ങാട്ടെ 59കാരനോട് പറഞ്ഞതെങ്കിലും റുബീന എന്നാണ് ശരിയായ പേരെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments