കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അബ്ബാസ് ബീഗത്തെ തെരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അബ്ബാസ് ബീഗത്തെ തെരഞ്ഞെടുത്തുകാസര്‍കോട്: മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. അഡ്വ. ബിഎം മുനീര്‍ രാജിവച്ച് തന്നെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നഗരസഭാ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അബ്ബാസ് ബീഗത്തിന് 20 വോട്ടും ബിജെപിയിലെ പി രമേശിന് 14 വോട്ടും ലഭിച്ചു. സിപിഎമ്മിന്റെ ഒരു അംഗത്തിന്റെയും സ്വതന്ത്രരായ രണ്ടു കൗണ്‍ലിലര്‍മാരുടെയും വോട്ട് അസാധുവായി. ചെയര്‍മാന്‍ സ്ഥാനം രാജി വച്ചപ്പോള്‍ തന്നെ 24-ാം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനവും മുനീര്‍ രാജിവച്ചിരുന്നു. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനായ ഖാലിദ് പച്ചക്കാട് ആണ് അബ്ബാസ് ബീഗത്തെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മമ്മു ചാല പിന്താങ്ങി. ബിജെപിയിലെ പി രമേശിനെ വരപ്രസാദ് നിര്‍ദേശിക്കുകയും ഉമാ കടപ്പുറം പിന്താങ്ങുകയും ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനജര്‍ ആദില്‍ മുഹമ്മദ് റിട്ടേണിങ് ഓഫീസറായിരുന്നു. ചെയര്‍മാനായി തെരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിന് നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി

Post a Comment

0 Comments