തിരുവനന്തപുരം - ലോകസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ മൂസ്‌ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടു. എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ മൂന്നാം സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായമെന്ന് മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാദിഖലി തങ്ങള്‍ വിദേശത്ത് നിന്നെത്തിയാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഹജ്ജ് യാത്ര നിരക്ക് ഏകീകരിക്കണമെന്നും കരിപ്പൂരില്‍ നിന്നു പോകുന്നവരോട് മാത്രം വിവേചനം കാട്ടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
0 Comments