കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു

LATEST UPDATES

6/recent/ticker-posts

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു


കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ. നേരത്തെയുണ്ടായിരുന്ന നിരക്കിൽനിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ നിരക്ക്. അതേസമയം കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ ഇപ്പോഴും നിരക്ക് കൂടുതലാണ്.


കണ്ണൂരിൽ നിന്ന് 69,000 രൂപയും നെടുമ്പാശേരിയിൽനിന്ന് 65,000 രൂപയുമാണ് നിരക്ക്. അതുവച്ച് നോക്കുമ്പോൾ കരിപ്പൂരിൽ ഇപ്പോഴും 40,000 രൂപ അധികമാണ്. മീഡിയവൺ ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടതിന് പിന്നാലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു. നിരക്ക് കുറച്ചെങ്കിലും മറ്റു എയർപോർട്ടുകളെ അപേക്ഷിച്ച് നിരക്കിൽ വലിയ അന്തരം നിലനിൽക്കുന്നതിനാൽ റീ ടെണ്ടർ വേണമെന്ന ആവശ്യവും വിവിധ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

Post a Comment

0 Comments