മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി: ഇസ്ലാമിക് ലൈബ്രറി ശിലാസ്ഥാപനം ഫെബ്രുവരി എട്ടിന്

LATEST UPDATES

6/recent/ticker-posts

മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി: ഇസ്ലാമിക് ലൈബ്രറി ശിലാസ്ഥാപനം ഫെബ്രുവരി എട്ടിന്




കാസറഗോഡ്: തളങ്കര മാലിക് ദിനാർ ഇസ്ലാമിക് അക്കാദമിയോട് ചേർന്ന് നിർമ്മിക്കുന്ന ഇസ്ലാമിക് ലൈബ്രറിയുടെ ശിലാസ്ഥാപനകർമ്മം 2024 ഫെബ്രുവരി 8ന് വൈകുന്നേരം 4 മണിക്ക് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹിയ തളങ്കര അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർഗോഡ് സംയുക്ത ജമാഅത് ഖാസിയുമായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇമാമ പ്രസിഡണ്ട് ഇബ്രാഹിം ഖലീൽ ഹുദവി പ്രോജക്ട് പ്രസന്റേഷൻ നടത്തും. മംഗലാപുരം കീഴൂർ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് അൽ അസ്ഹരി, മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളി ഖത്തീബ് കെ എം അബ്ദുൽ മജീദ് ബാഖവി, മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ അബ്ദുൽബാരി ഹുദവി, വൈസ് പ്രിൻസിപ്പൽ ഇബ്രാഹിം ഹുദവി, മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് കെ എ മുഹമ്മദ് ബഷീർ, സെക്രട്ടറിമാരായ കെ എം അബ്ദുറഹ്മാൻ, ടി എ ഷാഫി, ട്രഷറർ പി എ സത്താർ ഹാജി, കമ്മിറ്റി മെമ്പർമാരയ  എൻ കെ അമാനുല്ലാഹ്, അസ്ലം ഹാജി പടിഞ്ഞാർ, കെ എം ബഷീർ, ടി എസ് മുഹമ്മദ് ബഷീർ, കെ എം ഹനീഫ്, ഹാഷിം കടവത്ത്, സമീർ ചെങ്കള, അക്കാദമി കമ്മിറ്റി മെമ്പർമാരായ ഹാസൈനാർ ഹാജി തളങ്കര, മുഹമ്മദ്‌ ഹാജി വെൽക്കം, ടി. ഇ മുഖ്താർ, കെ. എം അബ്ദുല്ലാഹ് ഹാജി, സഹീർ ആസിഫ്, സിദ്ധീഖ് ചക്കര, അബ്ദുൽ ജലീൽ കടവത്ത്,  ഇമാമ ജനറൽ സെക്രട്ടറി അബ്ദുൽ നാഫി ഹുദവി,  വൈസ് പ്രസിഡണ്ട് ഇബ്രാഹിം സാദിഖ് ഹുദവി, ട്രഷറർ ആരിഫ് ഹുദവി പ്രസംഗിക്കും. അക്കാദമി മാനേജർ കെ. എച് മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദി പറയും.


Post a Comment

0 Comments