രാജ്യത്ത് ആരാജകത്വവും സംഘർഷവും സൃഷ്ടിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെ രാജ്യ സ്നേഹികളായഭൂരിപക്ഷ സമുദായം ശക്തമായി പ്രതികരിക്കണം -എം.എസ്.എസ്

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് ആരാജകത്വവും സംഘർഷവും സൃഷ്ടിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെ രാജ്യ സ്നേഹികളായഭൂരിപക്ഷ സമുദായം ശക്തമായി പ്രതികരിക്കണം -എം.എസ്.എസ്




കോഴിക്കോട് - രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തോട്  പ്രകടമായ അന്യായം കാണിക്കുകയാണ് ഭരണീയരും ഉദ്യോഗസ്ഥരും നീതിന്യായ വ്യവസ്ഥയുമെന്നും  ഇത് വരും കാലത്ത് രാജ്യത്ത് ആരാജകത്വവും സംഘർഷങ്ങളുമെല്ലാം അധികരിപ്പിക്കുന്ന സാമൂഹിക സാഹചര്യം സംജാതമാക്കുമെന്ന് പൊതു സമൂഹം തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കണമെന്ന് എം. എസ്. എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ.പി.ഉണ്ണീൻ, ജനറൽ എഞ്ചി:പി.മമ്മത്കോയ എന്നിവർ അഭ്യർഥിച്ചു. ഇതിനുള്ള പ്രകടമായ സമീപസ്ഥ ഉദാഹരണങ്ങളാണ് - ഡൽഹി മെഹറൂളിയിലെ അഖോന്ദ്ജി മസ്ജിദ് ഒരു നോട്ടീസ് പോലും നൽകാതെ ഡൽഹി ഡെവലപ്മെൻറ് അതോറിറ്റി കഴിഞ്ഞ ദിവസം ഇടിച്ചു നിരത്തിയത്. ശേഷം ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ മുസ്ലീങ്ങളെ കേൾക്കാൻ പോലും അവസരം നൽകാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ മസ്ജിദിൽ പൂജയ്ക്ക് അവസരം നൽകിയിരിക്കുകയാണ്. ബാബരി മസ്ജിദിന് പിന്നാലെ രാജ്യത്തെ പുരാതന മസ്ജിദുകളും താജ്മഹൽ,കുത്തബ് മിനാർ അടക്കമുള്ള ഇന്ത്യയുടെ യശസ്സ് അന്തർദേശീയ തലത്തിൽ ഉയർത്തുന്ന ലോക പ്രശസ്ത അത്ഭുതങ്ങൾക്ക് പോലും വ്യാപകമായി സംഘപരിവാർ തീവ്രവാദികളിൽ നിന്നും ഭീഷണി നേരിടുകയാണ്. ഇങ്ങിനെ വർഗീയ വികാരം ഇളക്കി വിട്ട് അധികാരം നിലനിർത്താൻ  സംഘിരാഷ്ട്രീയം നടത്തുന്ന കുത്സിത ശ്രമങ്ങളെ ഭൂരിപക്ഷ സമൂഹം തിരിച്ചറിയണം.മുസ്ലീങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ച് രാജ്യത്ത് ഇന്നും നിലനിൽക്കുന്ന സൗഹൃദവും മതനിരപേക്ഷയും തകർക്കുന്ന ഇത്തരം നീക്കത്തിന്നെതിരെ ഭൂരിപക്ഷ സമുദായം ശക്തമായി  രംഗത്തു വരണമെന്നും ഇരുവരും പൊതു സമൂഹത്തോട് അഭ്യർത്ഥിച്ചു.


Post a Comment

0 Comments