കോഴിക്കോട്: സ്ഥലം മാറ്റം ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്നും പുറപ്പെട്ട ഇയാള്‍ ഇന്നലെയാണ് ലോഡ്ജില്‍ മുറിയെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ വിവരം വീട്ടുകാരറിയുന്നത്. കഴിഞ്ഞമാസം അവസാനം ഇയാളെ കാസര്‍കോട്ടെക്ക് സ്ഥലം മാറ്റിയത് ഇതില്‍ മനം നൊന്ത് മരിച്ചതെന്നാണ് പറയുന്നത്. സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments