ബി ആര്‍ ഷെട്ടിക്ക് യുഎഇയിലേക്ക് മടങ്ങിപ്പോവാന്‍ കോടതി അനുമതി

LATEST UPDATES

6/recent/ticker-posts

ബി ആര്‍ ഷെട്ടിക്ക് യുഎഇയിലേക്ക് മടങ്ങിപ്പോവാന്‍ കോടതി അനുമതി



എന്‍എംസി ഹെല്‍ത്ത് സ്ഥാപകനായ ബി ആര്‍ ഷെട്ടിക്ക് യുഎഇയിലേക്ക് മടങ്ങിപ്പോവുന്നതിന് കര്‍ണാടക ഹൈക്കോടതിയുടെ അനുമതി. ഇമിഗ്രേഷന്‍ വകുപ്പ് ഷെട്ടിക്കെതിരേ പുറപ്പെടുവിച്ചിരുന്ന ലുക്കൗട്ട് സര്‍ക്കുലര്‍ കര്‍ണാടക ഹൈക്കോടതി നീക്കി. എന്‍എംസി ഹെല്‍ത്ത് വായ്പാതട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷനല്‍ ബാങ്കും സ്വീകരിച്ച നിയമനടപടികളെ തുടര്‍ന്നായിരുന്നു ഷെട്ടിക്ക് രാജ്യം വിട്ടുപോവുന്നത് തടസ്സമായത്. (court granted permission to return b r shetty to abudhabi)


ചികില്‍സയുടെ ഭാഗമായി അബൂദബിയില്‍ പോവാനാണ് ഷെട്ടി അനുമതി തേടിയത്. ഉപാധികളോടെയാണ് ഷെട്ടിക്ക് കോടതി രാജ്യം വിടാന്‍ അനുമതി നല്‍കിയത്. രണ്ടു ബാങ്കുകള്‍ക്കുമായി ഷെട്ടിയുടെ കമ്പനി 2800 കോടി രൂപ നല്‍കാനുണ്ട്. വായ്പാ തട്ടിപ്പ് കണ്ടെത്തുകയും യുഎഇയില്‍ അടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തതോടെ എന്‍എംസി ഹെല്‍ത്ത് തകര്‍ന്നിരുന്നു.

ഇന്ത്യയിലേക്ക് കടന്ന ഷെട്ടി 2020 നവംബര്‍ 14ന് ബംഗളുരു വിമാനത്താവളം വഴി അബൂദബിയിലേക്ക് പോവാനെത്തിയ ഷെട്ടിയെ അധികൃതര്‍ തടഞ്ഞിരുന്നു. ഫോബ്‌സിന്റെ റിപോര്‍ട്ട് പ്രകാരം 2019ല്‍ 400 കോടി ഡോളറായിരുന്നു ഷെട്ടിയുടെ ആസ്തി. ആസ്തി പെരുപ്പിച്ചുകാട്ടി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പാത്തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതോടെയാണ് എന്‍എംസി സ്ഥാപകനായ ബി ആര്‍ ഷെട്ടിയും സിഇഒ പ്രശാന്ത് മംഗാട്ടും അടക്കമുള്ളവര്‍ കേസില്‍ കുടുങ്ങിയത്.


താനറിയാതെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഷെട്ടിയുടെ വാദം. 1974ലാണ് ബിആര്‍ ഷെട്ടി അബൂദബിയില്‍ എന്‍എംസി ഹെല്‍ത്തിന് രൂപം നല്‍കിയത്. അതിവേഗം എന്‍എംസി വളരുകയും പശ്ചിമേഷ്യയിലെ തന്നെ വലിയ ആരോഗ്യപരിചരണ ശൃംഖലയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അതിലും പെട്ടെന്നായിരുന്നു കമ്പനിയുടെയും ഷെട്ടിയുടെയും പതനം.

Post a Comment

0 Comments