നാദാപുരത്ത് വീടിന്‍റെ സൺ ഷെയ്ഡ് തകർന്ന് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

നാദാപുരത്ത് വീടിന്‍റെ സൺ ഷെയ്ഡ് തകർന്ന് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്നാദാപുരം: വളയം മാരാംകണ്ടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സൺ ഷെയ്ഡ് തകർന്ന് വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.


മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്. കുറുവന്തേരിയിലെ രജിൽ, മരാംകണ്ടിയിലെ ചാലിൽ ലിഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മരിച്ച നവജിത്തിന്‍റെ സഹോദരന്‍റെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ രണ്ടാം നിലയിലെ കോൺക്രീറ്റ് ഭാഗമാണ് തകർന്ന് വീണത്.

Post a Comment

0 Comments