കോഴിക്കോട്ടെ പൊതു വിദ്യാലയത്തില്‍ രാത്രി ഗണപതി ഹോമം; DYFI പ്രതിഷേധിച്ചതോടെ മാനേജറെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്ടെ പൊതു വിദ്യാലയത്തില്‍ രാത്രി ഗണപതി ഹോമം; DYFI പ്രതിഷേധിച്ചതോടെ മാനേജറെ കസ്റ്റഡിയിലെടുത്തു



കോഴിക്കോട്: പൊതുവിദ്യാലയത്തില്‍ രാത്രി രഹസ്യമായി ഗണപതി ഹോമം സംഘടിപ്പിച്ച സ്‌കൂള്‍ മാനേജര്‍ കസ്റ്റഡിയില്‍. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് രഹസ്യമായി ഹോമം സംഘടിപ്പിച്ചത്. സംഭവമറിഞ്ഞ് സിപിഎം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജര്‍ പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയിലുമാണ് നടത്തിയത്.


സ്‌കൂളിലേക്ക് ഇന്ന് DYFI, SFI പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അതേസമയം സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും വൈകുന്നേരം സ്‌കൂള്‍ വിട്ട് ഇറങ്ങുന്നത് വരെ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് പ്രാധാനാധ്യാപിക സജിത പ്രതികരിച്ചത്.

Post a Comment

0 Comments