ബുധനാഴ്‌ച, ഫെബ്രുവരി 14, 2024


 കാസർഗോഡ്:   കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ CITU വിൻ്റെ നേതൃത്വത്തിൽ അപ്രൈസർമ്മാരെ ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തി സ്ഥിരപ്പെടുത്തണമെന്നും മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടും 15.2.24 ന് പണിമുടക്കിക്കൊണ്ട് തിരുവനന്തപുരം ഹെഡോഫീസിന് മുമ്പിൽ ധർണ്ണാ സമരം സംഘടിപ്പിക്കും.

 സമരം CITU സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ്  ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. CITU സംസ്ഥാന വൈ: പ്രസിഡൻ്റ്  ജയമോഹൻ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ അഭിവാദ്യമർപ്പിക്കും. സമരത്തിൽ കാസർഗോഡ് ജില്ലയിലെ മുഴുവൻ കേരള ബാങ്ക് അപ്രൈസർമ്മാരും പങ്കെടുത്തുകൊണ്ട് വിജയിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികളായ കെ.സി. ജയകുമാർ, എം. എസ് വിജയ്, രാജു .എം എന്നിവർ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ