കാഞ്ഞങ്ങാട് സ്റ്റേഷനോടുള്ള റെയിൽവേ അവഗണനക്കെതിരെ ലീഗ് പ്രക്ഷോഭം നടത്തും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സ്റ്റേഷനോടുള്ള റെയിൽവേ അവഗണനക്കെതിരെ ലീഗ് പ്രക്ഷോഭം നടത്തും
കാഞ്ഞങ്ങാട്: കോവിഡ് കാലത്ത്  നിർത്തലാക്കിയ മംഗള എക്സ്പ്രസ്സിന്റെ സ്റ്റോപ്പ് നിര്ത്തലാക്കിയത് പുനഃസ്ഥാപിക്കുന്നതിലുൾപ്പെടെ റയിൽവേ കാഞ്ഞങ്ങാട് സ്റ്റേഷനോട് തുടരുന്ന അവഗണനക്കെതിരെ പ്രക്ഷോഭം നടത്താൻ കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.ജില്ലയിൽ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ ആണ് കാഞ്ഞങ്ങാട്.വികസന കാര്യത്തിലും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും കാഞ്ഞങ്ങാടിനോട് തുടരുന്ന അവഗണക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.പ്രെസിഡന്റ് ബഷീർ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments