ത്വാഹിര്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് സി അബ്ദുല്ല ഹാജി ചിത്താരിക്ക്; 15ന് കാന്തപുര ഉസ്താദ് സമ്മാനിക്കും

LATEST UPDATES

6/recent/ticker-posts

ത്വാഹിര്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് സി അബ്ദുല്ല ഹാജി ചിത്താരിക്ക്; 15ന് കാന്തപുര ഉസ്താദ് സമ്മാനിക്കും

കാസര്‍കോട് : സൗദി അറേബ്യ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ആറാമത് ത്വാഹിറുല്‍ അഹദല്‍ സ്മാരക അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകന്‍ സി അബ്ദുല്ല ഹാജി ചിത്താരിക്ക് ഈ മാസം 15ന് സമ്മാനിക്കും. വ്യാഴാഴ്ച വൈകിട്ട് 6.30ന് പുത്തിഗെ മുഹിമ്മാത്തില്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. മത സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, സമസ്ത കര്‍ണാടക പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, സമസ്ത മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന ജന സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിക്കും.

15 വര്‍ഷത്തോളം എസ് വൈ എസ് കാസര്‍കോട് ജില്ലാ ട്രഷറായും വിവിധ കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായും സി അബ്ദുല്ല ഹാജി സമൂഹത്തിന് ചെയ്ത അര നൂറ്റാണ്ട് കാലത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

1948ല്‍ ചിത്താരി മമ്മുഞ്ഞി ഹാജിയുടെയും കദീജയുടെയും മകനായി ജനിച്ച അബ്ദുല്ല ഹാജി പ്രാരംഭ പഠന ശേഷം കച്ചവട മേഖലയിലേക്ക് തിരിയുകയായിരുന്നു. താജുല്‍ ഉലമ, നൂറുല്‍ ഉലമ, കെ പി ഹംസ മുസ്ലിയാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം സുന്നി പ്രസാഥാനിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ശൈഖുനാ കാന്തപുരം, സയ്യിദ്ഖഅലി ബാഫഖി തങ്ങള്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍. പേരോട് അബ്ദു റഹ്‌മാന്‍ സഖാഫി തുടങ്ങിയവരുമായി അടുത്ത ബന്ധം തുടര്‍ന്ന് സുന്നി പ്രാസ്ഥാനിക സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഉലമ ഉമറാ ബന്ധത്തിന്റെ വലിയ കണ്ണിയായി പ്രവര്‍ത്തിക്കുന്ന സി അബ്ദുല്ല ഹാജിയെ ആദരിക്കല്‍ വഴി ഒരു കാലഘട്ടത്തിലെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയാണ്.

ജി.സി.സി രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം. 2019 ല്‍ രൂപം കൊണ്ട ഫോറത്തിന് കീഴില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഓരോ വര്‍ഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയില്‍ ഗണ്യമായ സേവനങ്ങള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികള്‍ക്കു ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് സമ്മാനിച്ച് വരുന്നു.


പത്ര സമ്മേളനത്തില്‍ സംബനധിച്ചവര്‍


1.അബ്ദുല്‍ ലത്തീഫ് സഅദി ഉര്‍മി (ചെയര്‍മാന്‍.മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം )

2.മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍ (വൈ.പ്രസിഡന്റ് മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം )

3.അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക (ജോ.കണ്‍വീനര്‍ മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം)

4.മുഹമ്മദ് കുഞ്ഞി ഉളുവാര്‍ (മീഡിയ സെകട്ടറി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം )


Post a Comment

0 Comments