ചിത്താരിയിൽ റോഡരികിലെ മരം മുറിച്ചത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ റോഡരികിലെ മരം മുറിച്ചത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



കാഞ്ഞങ്ങാട്:  വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനു  വേണ്ടി പൊതുസ്ഥലത്തെ മരം മുറിച്ച സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ പഞ്ചായത്തിലെ സെന്റർ ചിത്താരിയിൽ സംസ്ഥാന പാതയിൽ ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളിന് എതിർവശത്തായി പുതുതായി തുടങ്ങുന്ന വാഹന പുക പരിശോധന കേന്ദ്രത്തിനു വേണ്ടിയാണ് കെ എസ് ടി പി പദ്ധതിയുടെ ഭാഗമായി നട്ടു വളർത്തിയ മരം രാത്രിയിൽ മുറിച്ചു മാറ്റിയത്.  കെട്ടിടത്തിന് മുന്നിൽ മരമുള്ളത് കാരണം വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനുള്ള  മോട്ടോർ വാഹന വകുപ്പിന് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഫെബ്രുവരി ഒന്നാം തീയ്യതി രാത്രിയിലാണ് മരം മുറിച്ചു മാറ്റിയത്. റോഡ് വിഭാഗം അസി. എഞ്ചിനീയർ സി.ബിജുനൽകിയ പരാതിയിലാണ് കേസ്

Post a Comment

0 Comments