നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ കോളജില്‍നിന്ന് പുറത്താക്കി

LATEST UPDATES

6/recent/ticker-posts

നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ കോളജില്‍നിന്ന് പുറത്താക്കിപത്തനംതിട്ട:  സ്വകാര്യ ലോ കോളജിലെ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കോളജിൽ നിന്നു പുറത്താക്കി.


കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ജെയ്സനെതിരെ നടപടിയെടുക്കാൻ കോളജ് അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോളജിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പിന്നാലെയാണ് ജെയ്സനെ പുറത്താക്കിയതായി കോളജ് അധികൃതർ അറിയിച്ചത്.

Post a Comment

0 Comments