കാഞ്ഞങ്ങാട്/ ഷാർജ ; മകൾ നാസിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോൾ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ സി കെ അസീസ് മകൾ നാസിയയുടെയും വരൻ കാസർഗോഡ് ബെണ്ടി ച്ചാലിലെ ഇസ്മായിലിന്റെയും നിക്കാഹ് വേദിയാണ് വേറിട്ട ഒരു കാരുണ്യ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത്. ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് സി കെ അസീസ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത് ഷാർജയിൽ നടന്ന നിക്കാഹ് വേദിയിൽ വെച്ച് സികെ അസീസ് ഉസ്താദ് .സിംസാറുൽ ഹഖ് ഹുദവിക്ക് ചെക്ക് കൈമാറി ചടങ്ങിൽ വരൻ ഇസ്മായിൽ സി കെ അബ്ദുള്ള ഹാജി ഹാരിസ് ചാപ്പയിൽ ഫാഹിദ് സി കെ ജാവിദ് സി കെ സാഹിദ് സി കെ ,എന്നിവർ പങ്കെടുത്തു
0 Comments