ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2026


ഉദുമ, പടിഞ്ഞാറില്‍ നിന്നു കാണാതായ യുവതിയും ആറുവയസുള്ള മകനും പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് അഭിഭാഷകനൊപ്പമാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഫാത്തിമത്ത് ബുഷ്‌റ(28), ആറുവയസ്സുള്ള മകള്‍ എന്നിവരെ സെപ്തംബര്‍മാസം എട്ടിനു രാത്രിയിലാണ് കാണാതായത്.

സഹോദരി നല്‍കിയ പരാതിപ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയുടെയും കുഞ്ഞിന്റെയും തിരോധാനത്തിനു ഒരാഴ്ച പിന്നിട്ടതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മകളെയും കൂട്ടി അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. യുവതിയുടെയും കുഞ്ഞിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ