മഞ്ചേശ്വരത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായി

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായിമഞ്ചേശ്വരത്ത് 21 വയസുകാരന്‍ മുഹമ്മദ് ആരിഫിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് ആരിഫിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Post a Comment

0 Comments