സൗത്ത് ചിത്താരി മുസ്ലിം ലീഗ് രണ്ട് കാരുണ്യ ഭവനങ്ങൾ കൂടി നിർമ്മിച്ചു നൽകി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി മുസ്ലിം ലീഗ് രണ്ട് കാരുണ്യ ഭവനങ്ങൾ കൂടി നിർമ്മിച്ചു നൽകി



കാഞ്ഞങ്ങാട്:സ്വന്തമായി കിടപ്പാടം ഇല്ലാത്തവർക്ക് അത്താണിയായി സൗത്ത് ചിത്താരി മുസ്ലിം ലീഗ്& ബൈത്തു റഹ്മ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പൂർത്തീകരിച്ച രണ്ടാമത്തെയും മുന്നാമത്തെയും ബൈത്ത് റഹ്‌മയുടെ താക്കോൽ ദാനം നടത്തി.


രണ്ടാമത്തെ വീടിൻ്റെ താക്കോൽ ജീവകാരുണ്യ പ്രവർത്തകൻ എം എൻ ഇസ്മായിൽ  ബൈത്തു റഹ്മ കമ്മിറ്റി കൺവീനർ അബ്ദല്ല ജിദ്ദയ്ക്ക് കൈമാറി. മൂന്നാമത്തെ വീടിൻ്റെ താക്കോൽ ജീവകാരുണ്യ പ്രവർത്തകൻ എം എൻ ഇസ്മായിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് മാട്ടുമ്മൽ ബഷീറിനും , ജനറൽ സെക്രട്ടറി സി പി സുബൈറിനും ട്രഷറിനും കൈമാറി.


ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വൺ ഫോർ അബ്ദുൽ റഹ്മാൻ ചടങ്ങ് ഉൽഘാടനം ചെയ്തു, ബൈത്തുറഹ്മ കമ്മിറ്റി കൺവീനർ അബ്ദല്ല ജിദ്ദ പ്രവർത്ത വിവരണം നടത്തി. മഹല്ല് ഖത്തീബ് ഹസ്സൻ അർഷാദി പാറപ്പള്ളി പ്രാർത്ഥന നടത്തി.



വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് ബഷീർ മാട്ടുമ്മൽ അദ്ധ്യക്ഷനായി, ജനൽ സെക്രട്ടറി സി പി സുബൈർ സ്വാഗതം പറഞ്ഞു, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്ത് , പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,എ ഹമീദ് ഹാജി, വാർഡ് മെമ്പർ ഇർഷാദ് സി കെ,ജംഷീദ് ചിത്താരി, ഖാലിദ് അറബിക്കാടത്ത് , ഷംസു മാട്ടുമ്മൽ, അഹമ്മദ് കപ്പണക്കാൽ, ബിൽഡിങ് കൺസ്ട്രക്ഷൻ വർക്കർ മജീദ് തൊട്ടി,മൊയ്തീൻ കുഞ്ഞി മട്ടൻ, മുഹമ്മദ് കുഞ്ഞി മട്ടൻ, അബ്ദുല്ല കുച്ചാമുച്ച, ജലീൽ കുന്നുമ്മൽ, അമീർ ചിത്താരി, ത്വയ്യിബ് കൂളിക്കാട് അന്തായി കൂളിക്കാട്, ഖാലിദ് കുന്നുമ്മൽ മറ്റും പങ്കെടുത്തു


Post a Comment

0 Comments