വനിതാദിന സമ്മാനം; പാചക വാതക വില 100 രൂപ കുറച്ചു

LATEST UPDATES

6/recent/ticker-posts

വനിതാദിന സമ്മാനം; പാചക വാതക വില 100 രൂപ കുറച്ചു



ന്യൂഡല്‍ഹി: വനിതാദിന സമ്മാനമായി പാചക വാതക ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.സര്‍ക്കാര്‍ തീരുമാനം കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. പാചക വാതകം കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് ‘ജീവിതം എളുപ്പം’ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമായാണ് തീരുമാനമുണ്ടായത്- മോദി കുറിച്ചു


അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാന്‍ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

Post a Comment

0 Comments