വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 29കാരനെ പിതാവ് കൊലപ്പെടുത്തി

LATEST UPDATES

6/recent/ticker-posts

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 29കാരനെ പിതാവ് കൊലപ്പെടുത്തിവിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 29കാരനായ യുവാവിനെ പിതാവ് കൊലപ്പെടുത്തി. ജീം ട്രെയ്‌നര്‍ ഗൗരവ് സിങ്ഹാണ് കൊല്ലപ്പെട്ടത്. ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം. വിവാഹദിനത്തില്‍ വധുവിന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പിതാവ് കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. കൊലപാതകം നടത്താന്‍ പിതാവിനെ പ്രേരിപ്പിച്ച കാരണമെന്തന്നതില്‍ വ്യക്തതവന്നിട്ടില്ല. പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളെന്ന് ഡെപ്യൂട്ടി പോലീസ് കമീഷണര്‍ അങ്കിത് ചൗഹാന്‍ അറിയിച്ചു.


വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സിങ്ഹാളിനെതിരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിങാഹാളിനെ പിതാവ് 15തവണ കുത്തിപരുക്കേല്‍പ്പിച്ചിരുന്നു. പിതാവും യുവാവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നാണ് സൂചന. നടക്കാന്‍ പോകുന്ന വിവഹാത്തിന് യുവാവിന് താല്‍പര്യമില്ലായിരുന്നെന്നും പിതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇയാള്‍ വിവാഹം കഴിക്കാന്‍ തയ്യാറായതെന്നും പറയുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചെതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Post a Comment

0 Comments