കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽകാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് സന്ധ്യയോടെയാണ് സംഭവം. അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഒ.രു യുവാവിന്റെ കാൽ അറ്റ നിലയിലാണ് ' മറ്റൊരു യുവാവിന്റെ തലക്കാണ് ഗുരുതരമായ പരിക്കുള്ളത്. മൃതദേഹത്തിന് അരികിൽ നിന്നും കണ്ടെത്തി എടിഎം കാർഡിൽ സന്ദേഹ് മാലിക്ക് എന്ന പേര് വ്യക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണ് എന്നാണ് പ്രാഥമിക നിഗമനം. 

പൊലീസിൻസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ  സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൊബൈൽ ഫോണിൽ സംസാരിച്ചു പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ട് ട്രെയിനുകൾഇരു പാളങ്ങളിലൂടെയും  എത്തുകയും ഈ സമയം അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. പടിഞ്ഞാറ് ഭാഗം റെയിൽവേ പാളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . ഫോണുകൾ ചിന്നി ചിതറിയ നിലയിലാണ്.

Post a Comment

0 Comments