സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് സമ്മേളനം ഒരുക്കി ബേക്കൽ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം

LATEST UPDATES

6/recent/ticker-posts

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് സമ്മേളനം ഒരുക്കി ബേക്കൽ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം പള്ളിക്കര: 2023 24 വർഷത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമ അധ്യാപകർക്കും മിനിസ്റ്റീരിയൽ ജീവനക്കാർക്കും ബേക്കൽ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം ഒരുക്കി.പള്ളിക്കര റെഡ് മൂൺ ബീച്ച് റിസോർട്ടിൽ നടന്ന യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. അരവിന്ദ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കാസർഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി. സുരേന്ദ്രൻ മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറർ ഇ. വി. നാരായണൻ, എസ്. എസ്.എ ബേക്കൽ ബി.പി.സി   കെ. എം. ദിലീപ് കുമാർ, ബേക്കൽ എ.ഇ.ഒ ന്യൂൺ മീൽ ഓഫീസർ ഇ.ഷൈമഎന്നിവർ സംസാരിച്ചു. തുടർന്ന് സർവീസിൽ നിന്നും വിരമിക്കുന്നപ്രഥമ അധ്യാപകരെയും ജീവനക്കാരെയും ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. പ്രഥമ അധ്യാപകരായ ബിജു ലൂക്കോസ്, എം. ദിവാകരൻ, ടി. ദിവാകരൻ, സി.വി.ഗിരിജ, ലാന്‍സി ജോർജ്, കെ. പി.പവിത്രൻ,  വി. വി.പ്രഭാകരൻ,  ഇ. വി. പ്രകാശൻ,  വി. കെ. വി. രമേശൻ, പി.സുശീല,  എം. ഉണ്ണികൃഷ്ണൻ,  പി. ബാലകൃഷ്ണൻ,  എം. മനോഹരൻ എന്നിവർ മറുമൊഴി പ്രസംഗം നടത്തി. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും ജി. യു. പി. എസ് അഗസറഹോള ഹെഡ്മാസ്റ്റർ ചന്ദ്രൻ കാരയിൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments