മൈസൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. സാമൂഹിക പ്രവർത്തകനും മതപണ്ഡിതനും കൂടിയായ മൗലാന ഹാഫിസ് അക്മൽ പാഷയാണ് കൊല്ലപ്പെട്ടത്. മൈസൂർ നഗരത്തിലെ രാജീവ് നഗറിലെ നിമ്ര മസ്ജിദിനു മുന്നിൽ വച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അക്മൽ പാഷയെ ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഉദയഗിരി പൊലീസ് പറഞ്ഞു.
0 Comments