ശനിയാഴ്‌ച, മാർച്ച് 09, 2024


ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊതുമേലാ, സ്വകാര്യ ബാങ്കുകള്‍ക്കും ഇനി എല്ലാ ശനിയാഴ്ചയും അവധി നൽകുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്.


നിലവില്‍ ഒന്നും മൂന്നും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, എല്‍ഐസി എന്നിവയെപ്പോലെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി വേണമെന്നത് ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇത് നടപ്പാക്കുമ്പോള്‍ മറ്റു ദിവസങ്ങളില്‍ പ്രവൃത്തിസമയം 45 മിനിറ്റ് കൂട്ടുന്നതാണ് പരിഗണനയിലുള്ളത്. നിലവില്‍ 15 ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്.


ഇക്കാര്യത്തിൽ ധാരണ ആയിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കേന്ദ്രം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കുമോയെന്നു വ്യക്തമല്ല.


 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ