ഷൂസിനകത്തും മലദ്വാരത്തിനകത്തും സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഷൂസിനകത്തും മലദ്വാരത്തിനകത്തും സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍



കണ്ണൂര്‍: 1.47 കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീഖ് മീത്തല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1176 ഗ്രാം സ്വര്‍ണ്ണം പേസ്റ്റു രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദിനെ പിടികൂടിയതെന്ന് ഡി.ആര്‍.ഐ അധികൃതര്‍ വ്യക്തമാക്കി. 76ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 1086 ഗ്രാം സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് റഫീഖ് മിത്തലിനെ പിടികൂടിയത്. ഡി.ആര്‍.ഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്.

Post a Comment

0 Comments