റിയാസ് മൗലവി വധക്കേസ്; വിധി നാളെ

റിയാസ് മൗലവി വധക്കേസ്; വിധി നാളെ



 കാസര്‍കോട് ചൂരിയില്‍ മദ്രസാ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസ് മൗലവി (27) യെ കൊലപ്പെടുത്തിയ കേസില്‍ നാളെ വിധി പറയും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറയുക. നേരത്തെ നിരവധി തവണ വിധി പ്രസ്താവന വിവിധ കാരണങ്ങളില്‍ മാറ്റി വെച്ചിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്നു റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴു വര്‍ഷമായി ജയിലിലാണ്.


Post a Comment

0 Comments