ബേക്കൽ : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു. പള്ളിക്കര ഇസത്തുൽ ഇസ്ലാം മദ്രസ അധ്യാപകനും ബദർ മസ്ജിദിലെ മുഅദീനുമായ ബേക്കൽ പുതിയ കടപ്പുറത്തെ ഷെരീഫ് മൗലവി 41 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിലാണ് മരണം. അബ്ദുള്ളയുടെയും സാറുമ്മയുടെയും മകനാണ്. ഭാര്യമാർ': ജമീല,ഹാജറ: മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമത്ത് മുർഷീദ , മുഫീദ്, ഫാത്തിമത്ത് മുബഷിർ, മുഹമ്മദ് മഹ്ഷൂക്ക്, മുഹമ്മദ് മുബഷിർ.
പുത്തൂർ വടക്കൂടി സ്വദേശിയാണ്. 10 വർഷത്തിലേറെയായി ബേക്കലിലാണ് താമസം. പള്ളിക്കര, ബേക്കൽ ഭാഗങ്ങളിലെ വിവിധ പള്ളികളിലും മദ്രസകളിലും പ്രവർത്തിച്ചു.
0 Comments