കാഞ്ഞങ്ങാട്: പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയതിന്റെ അഞ്ചാംനാള്‍ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പനത്തടിയിലെ നിട്ടൂര്‍ രാഘവന്‍ നായര്‍(56) ആണ് മരിച്ചത്. സ്വകാര്യാശുപത്രി ജീവനകാരനായിരുന്നു. ചൊവ്വാഴ്ച ഡ്യൂട്ടി എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചെന്ന് നോക്കിയപ്പോഴാണ് വീണ് കിടക്കുന്നതായി കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവായ പി.നാരായണ പൊതുവാള്‍ മരിച്ചതിന്റെ 41 ന്റെ ചടങ്ങുകള്‍ കഴിഞ്ഞ് മാര്‍ച്ച് 15 നാണ് തിരിച്ച് ഗള്‍ഫിലേക്ക് പോയത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫിലുള്ള ബന്ധുക്കളും നാട്ടുകാരും. തമ്പായി അമ്മയാണ് മാതാവ്. ഭാര്യ: പി.ഗീതാകുമാരി . മക്കള്‍: അനന്തു (ഗള്‍ഫ്), അഞ്ജന. മരുമകന്‍: അരുണ്‍കുമാര്‍(മാതമംഗലം). സഹോദരന്‍: കെഎന്‍ വേണു.
0 Comments