എസ്എസ്എഫ് കാമ്പസ് ഇഫ്താർ വിരുന്നുകൾക്ക് തുടക്കമായി

LATEST UPDATES

6/recent/ticker-posts

എസ്എസ്എഫ് കാമ്പസ് ഇഫ്താർ വിരുന്നുകൾക്ക് തുടക്കമായികാസർകോട്:വിശുദ്ധ റമളാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ കാമ്പസ് വിദ്യാർത്ഥികൾക്കായി എസ് എസ് എഫ്  സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിന് തുടക്കമായി. ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇഫ്താർ അത്താഴ ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കാമ്പസുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുന്നുണ്ട്.

എസ് എസ് എഫ് കാസര്‍കോട് ജില്ല കാമ്പസ് സിന്തിക്കേറ്റിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ കാമ്പസ് ഇഫ്താര്‍ സംഗമങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇഫ്താർ മീറ്റുകളുടെ ജില്ല ഉദ്ഘാടനം എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അബ്ദു റഷീദ് സഅദി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ ബാദുഷ സഖാഫി, മൻഷാദ് അഹ്സനി, ഖാദർ സഖാഫി, സഈദലി ഇരുമ്പുഴി, ഫയാസ് പട്ള, റസാഖ് സഅദി, അബൂ സാലി, ഫൈസൽ സൈനി, സിദ്ദീഖ് ഹിമമി, മുർഷിദ് പുളിക്കൂർ,അസ്ഖര്‍ സഖാഫി,ജംഷീദ് ചെടേക്കാല്‍,ഷാക്കിര്‍,മിദ്ലാജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments