ഉദുമ: മാർച്ച് 28 മുതൽ 31 വരെ വയനാട്ടുകുലവൻ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടിൽ ഇന്ന് സംഘടി പ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രി യുടെ സന്ദേശവും വിളിച്ചോതുന്നതായി.
മത സൗഹാർദ്ദത്തിന് ഇതുവരെ ഒരു കോട്ടവും സംഭവിക്കാത്ത ഉദുമയിൽ നടക്കുന്ന തെയ്യം കെട്ടുകളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മിൽ അടുപ്പിക്കുന്നതാണ്.
മുസ് ലിം ങ്ങളുടെ വ്രത ശുദ്ധിയുടെ മാസമാസമായ റമസാനിൽ കണ്ണിക്കുളങ്ങര തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തോ ടനുബന്ധിച്ചാണ് ആഘോ ഷ കമ്മിറ്റി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഉദുമ ടൗൺ ജുമാ മസ്ജിദ്, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, ഉദുമ ടൗൺ ഖുബ മസ്ജിദ് ഭാരവാഹികൾ, പരിസരവാസികൾ, ഉദുമ ടൗണിലെ വ്യാപാരികൾ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ഉദുമയുടെ മാനവ ഐക്യ ത്തിൻ്റെ സന്ദേശം കൂടി യാണ്.ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്ന ശേഷം പരസ്പരം ഹസ്ത ദാനം നൽകിയാണ് എല്ലാവരും പിരിഞ്ഞു പോയത്.
ഇഫ്താർ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് അഡ്വ. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ സ്വാഗതം പറഞ്ഞു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, പളളിക്കര ഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് എം കുമാരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, ഉദുമ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വിആർ വിദ്യാസാഗർ, ഹക്കീം കുന്നിൽ, കെഇഎ ബക്കർ, കെ ശിവരാമൻ മേസ്ത്രി, മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, ഉദുമ ടൗൺ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെഎ മുഹമ്മദലി, ജനറൽ സെക്രട്ടറി ഇകെ അബ്ദുൽ ലത്തീഫ്, ട്രഷറർ യുസഫ് റൊമാൻസ്, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ, പാക്യാര മുഹ്യുദ്ദീൻ ജമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് പിഎം മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ബഷീർ പാക്യാര, ജി ജാഫർ, കെഎം അബ്ദുൽ റഹ് മാൻ എന്നിവർ പ്രസംഗിച്ചു.
സമൂഹ നോമ്പ് തുറയിൽ പികെ അഷ്റഫ്, ടിവി മുഹമ്മദ് കുഞ്ഞി ഹാജി, കെഎ ഷുക്കൂർ, ഇസ്മയിൽ ഉദുമ, ഹമീദ് കുണ്ടടുക്കം, ജാസ്മിൻ റഷീദ്, ബീവി മാങ്ങാട്, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാം വാതുക്കൽ, വികെ അശോകൻ, ശ്രീധരൻ വയലിൽ, കെ സന്തോഷ് കുമാർ, പാലക്കുന്നിൽ കുട്ടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, സികെ കണ്ണൻ, ബാബു പാണത്തൂർ, വൈ കൃഷ്ണ ദാസ്, വിജയരാജ് ഉദുമ, മൂസ പാലക്കുന്ന്, വിപിഹിദായത്തുള്ള, സലാം പാലക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.
0 Comments