പടന്നക്കാട് ഐങ്ങോത്ത് എസ് എഫ് എ അംഗീകൃത ആൾ ഇന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

പടന്നക്കാട് ഐങ്ങോത്ത് എസ് എഫ് എ അംഗീകൃത ആൾ ഇന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തുകാഞ്ഞങ്ങാട്: ഷൂട്ടേർസ് പടന്നയും , ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന എസ് എഫ് എ  അംഗീകൃത ആൾ ഇന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം എസ് എഫ് എ സംസ്ഥാന പ്രസിഡന്റ് കെ എം  ലെനിനും, എസ് എഫ് എ ടൂർണമെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സേതു എന്നിവർ ചേർന്ന് മാണിക്കോത്ത് സിംക്കോ കപ്പ് ഫൈനലിൽ വെച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ മുനീർ ടി എം , കെ മുഹമ്മദ് അഷ്കർ, അർഷദ് പി കെ , ജസീം പി , അബ്ദുൽ റഹ്മാൻ പി പി, കെ അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.

2024 ഏപ്രിൽ 30  മുതൽ പടന്നക്കാട്, അയിങ്ങോത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്ന ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നതിനോടൊപ്പം,ഐ എസ് എൽ  , ഐ-ലീഗ് താരങ്ങളും പ്രമുഖ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും.

Post a Comment

0 Comments