'അലിഫ് ഷി ക്യാമ്പസിന്റെ' ലോഗോ പ്രകാശനം ചെയ്തു; പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളാണ് പ്രകാശന കർമ്മം നിർവഹിച്ചത്

LATEST UPDATES

6/recent/ticker-posts

'അലിഫ് ഷി ക്യാമ്പസിന്റെ' ലോഗോ പ്രകാശനം ചെയ്തു; പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളാണ് പ്രകാശന കർമ്മം നിർവഹിച്ചത്



കാഞ്ഞങ്ങാട്: ചിത്താരി: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്ലാമിക് സെന്ററിന്റെ കീഴിൽ നടന്നുവരുന്ന ബി.ടി.ഐ.സി വിമൻസ് കോളേജ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള  വിദ്യാഭ്യാസ സമുച്ചയം 'അലിഫ് ഷി  ക്യാമ്പസിന്റെ'  ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

 കഴിഞ്ഞ നാല് വർഷക്കാലം ബി ടി ഐ സി മാനേജ്മെന്റിന്റെ കീഴിൽ നടന്നുവരുന്ന സ്ഥാപനത്തിൽ ഹയർസെക്കൻഡറി കോമേഴ്സ് ഹ്യൂമാനിറ്റീസ് ഫാളില കോഴ്സ് എന്നിവയാണ് നടന്നുവരുന്നത്.

 പുതിയ അധ്യായന വർഷത്തിൽ ഡിഗ്രി കോഴ്സും  അതോടൊപ്പം ലൈഫ് സ്കിൽ, മോറൽ സ്റ്റഡീസ് കോഴ്സും ആരംഭിക്കുന്നതാണ്.

ചടങ്ങിൽ ബാഫഖി തങ്ങൾ ഇസ്ലാമിക് സെൻറർ ചെയർമാൻ ബഷീർ മാട്ടുമ്മൽ, ജനറൽ കൺവീനർ ജംഷീദ് കുന്നുമ്മൽ,  വൈസ് ചെയർമാൻ ഷറഫുദ്ദീൻ ബസ് ഇന്ത്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുറഹ്മാൻ കണ്ടത്തിൽ, ഷാഫി പി വി മുഹമ്മദ് കുഞ്ഞി അർഷദി  എന്നിവർ സംബന്ധിച്ചു.


 2024 25 വർഷത്തേക്കുള്ള അഡ്മിഷൻ റജിസ്ട്രേഷൻ ആരംഭിച്ചു കൂടുതൽ വിവരങ്ങൾക്ക് 9562664347,7736556164.


Post a Comment

0 Comments