സി.ഇബ്രാഹിം ഹാജിക്ക് കോയാപ്പള്ളി പൗരവലിയുടെ ആദരം; കർണാടക സ്പീക്കർ യു ടി ഖാദർ ഉപഹാര സമർപ്പണം നടത്തി

LATEST UPDATES

6/recent/ticker-posts

സി.ഇബ്രാഹിം ഹാജിക്ക് കോയാപ്പള്ളി പൗരവലിയുടെ ആദരം; കർണാടക സ്പീക്കർ യു ടി ഖാദർ ഉപഹാര സമർപ്പണം നടത്തികാഞ്ഞങ്ങാട് :- പൊതുരംഗത്തും രാഷ്ട്രീയ -  മത - സാംസ്കാരിക മേഖലകളിലും അരനൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻ്റ് സി. ഇബ്രാഹിം ഹാജിയെ കോയപ്പള്ളി പൗരവലി ആദരിച്ചു .

           കർണാടക നിയമ സഭ സ്പീക്കർ യു. ടി ഖാദർ പൗരവലിയുടെ ഉപഹാരം ഇബ്രാഹിം ഹാജിക്ക് സമർപിച്ചു .ഇബ്രാഹിം ഹാജി നാടിൻ നൽകിയ സേവനങ്ങളെ പ്രകീർത്തിച്ച്  യു .ടി ഖാദർ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളുടെ എന്നും നാടിൻ്റെ പിന്തുണയും ദൈവ സഹായവും അനുഗ്രഹമുണ്ടാവുമെന്നങ്ങോണം പറഞ്ഞു. കോയപള്ളി ഹിഫ്ള കോളേജിൽ നിന്ന് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി പുറത്തിറങ്ങുന്ന മൂന്നാമത്തെ വിദ്യാർത്ഥി അതിഞ്ഞാലിലെ നാസിമിനെ യു. ടി ഖാദർ ഉപഹാരം നൽകി അനുമോദിച്ചു

       കോയപ്പള്ളി ജാമിഅ സയ്യിദ് ബുഖാരി തഹ്‌ഫീളുൽ ഖുർആൻ കോളേജ് നേതൃത്വത്തിൽ നടന്ന പൊതു സമ്മേളനത്തിൽ കോയാപ്പള്ളി പ്രസിഡൻറ്. കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു യു. ടി. ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം അതിഥികളെ പരിചയപ്പെടുത്തി ജനറൽ സെക്രട്ടറി k m അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു രാജ് മോഹൻ ഉണ്ണിത്താൻ എം.പി, വഘഫ് ബോർഡ് മുൻ സെക്രട്ടറി ബി.എം. ജമാൽ പടെൽ അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികളായ വി.കെ. അബ്ദുല്ല ഹാജി, പാലാട്ട് ഹുസൈൻ ഹാജി, സി.എച്ച്. സുലൈമാൻ ഹാജി, എം.ബി.എം. അഷറഫ്, അതിഞ്ഞാൽ ഖത്തീബ് ടി.ടി. അബ്ദുൽ ഖാദർ, അസ്ഹരി എ.ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, കോയപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ മുഹമ്മദ് കുഞ്ഞി സഅദി, ഹാഫിള് സവാദ് ബാഖവി, മുല്ലക്കോയ തങ്ങൾ  ഇർഷാദ് അസ്ഹരി , മുഹ്യദീൻ അസ്ഹരി, തായാൽ അബ്ദുൽ റഹിമാൻ ഹജി, ബഷീർ ആറങ്ങാടി ,C കുഞ്ഞബ്ദുള്ള , 

സൺലൈട്ട് അബ്ദുൽ റഹിമാൻ ഹാജി,pb കുഞ്ഞബ്ദുള്ള , മുബാറക്ക് ഹസൈനാർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. ജോയിൻറ് സെക്രട്ടറി കെ. കരീം നന്ദി പറഞ്ഞു

പടം:- സി. ഇബ്രാഹിം ഹാജിക്കും കോയാപള്ളിയുടെ ഉപഹാരം കർണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ സമർപ്പിക്കുന്നു

Post a Comment

0 Comments