കേരളത്തില്‍ എസ്ഡിപിഐ വോട്ട് ആര്‍ക്ക്; പ്രഖ്യാപനം തിങ്കളാഴ്ച്ച

LATEST UPDATES

6/recent/ticker-posts

കേരളത്തില്‍ എസ്ഡിപിഐ വോട്ട് ആര്‍ക്ക്; പ്രഖ്യാപനം തിങ്കളാഴ്ച്ചകോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നിലപാട് സംബന്ധിച്ച് എസ്ഡിപിഐ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച്ച സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.ഇത്തവണ കേരളത്തില്‍ മല്‍സരിക്കേണ്ടെന്നാണ് എസ്ഡിപിഐ തീരുമാനമെന്നാണ് അറിയുന്നത്. യുഡിഎഫിന് പിന്തുണ നല്‍കാനാണ് പാര്‍ട്ടിയില്‍ പൊതുവേയുള്ള ധാരണ. എന്നാല്‍, ഇക്കാര്യത്തില്‍ ഇരുമുന്നണികളുമായും ചര്‍ച്ചകള്‍ പുരോഗിക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി പിന്തുണ പരസ്യമായി പ്രഖ്യാപിക്കും.

കേരളത്തിലെ പല മണ്ഡലങ്ങളിലും എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും ഇക്കുറി കടുത്ത മല്‍സരം നടക്കുന്ന സാഹചര്യത്തില്‍. ബിജെപി ടാര്‍ജറ്റ് ചെയ്യുന്ന മണ്ഡലങ്ങളിലും എസ്ഡിപിഐ തീരുമാനം സ്വാധീനം ചെലുത്തും. ഈ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി പ്രവര്‍ത്തന രംഗത്തിറങ്ങും.


നേരത്തെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിന് ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയേറ്റിന് അയച്ചിരുന്നു. എന്നാല്‍, ബിജെപിക്ക് പരമാവധി ആഘാതമേല്‍പ്പിക്കുന്നതിനും നിലവിലെ പാര്‍ട്ടിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചും മല്‍സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകകായിരുന്നു.

നിലവില്‍ രാജ്യത്തൊട്ടാകെ 60 സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ പിന്തുണയോടെ ദിണ്ടിഗല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. സിപിഐഎമ്മാണ് ഇവിടെ എതിരാളികള്‍. ഇത്തവണ എസ്ഡിപിഐക്ക് നേരിയ പ്രതീക്ഷയുള്ള ഒരേയൊരു മണ്ഡലമാണിത്.

Post a Comment

0 Comments