കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തികാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സി.എച്ച് ഡയാലിസിസ് സെന്ററിന് സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ 40 ന് മുകളില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തി. ഏകദേശം 164 സെന്റീമീറ്റര്‍ ഉയരമുണ്ട്. വയറില്‍ പൊക്കിളിന് മുകളില്‍ എട്ട് സെന്റീമീറ്റര്‍ നീളത്തില്‍ ഓപ്പറേഷന്‍ ചെയ്ത പാടും ശരീരത്തിന് പിറകില്‍ കറുത്ത മറുകും ഉണ്ട്.കാക്കി നിറത്തിലുള്ള ട്രാക്ക് സ്യൂട്ട് പാന്റും ചാര നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. ഇടത് കാലിന് മുട്ടിന് താഴെ മുന്‍വശത്ത് ഒരു മുറിപ്പാടുണ്ട്. മരണപ്പെട്ടയാളെ കണ്ടെത്താന്‍ ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04672204229.

Post a Comment

0 Comments