ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യത്തിന്റെ കരുതൽ ഒരു ദിവസത്തെ വേതനം നൽകി ചിത്താരിയിലെ ഉസ്താദുമാർ

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യത്തിന്റെ കരുതൽ ഒരു ദിവസത്തെ വേതനം നൽകി ചിത്താരിയിലെ ഉസ്താദുമാർ



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസയിലെ ഉസ്താദുമാർ. മുഴുവൻ ഉസ്താദുമാരുടെയും ഒരു ദിവസത്തെ വേതനം ചിത്താരി ഡയാലിസിസ് സെന്റെറിലെ  രോഗികൾക്കായി നൽകിയാണ് മാതൃക പരമായ പ്രവർത്തനവുമായി ഉസ്താദുമാർ രംഗത്ത് വന്നത്. ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം മാതൃകാപരമാണന്നും അവരോടപ്പം  സഹകരിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടന്നും സദർ ഉസ്താദ് പറഞ്ഞു. ഹിറാ മസ്ജിദിൽ വെച്ച്  നടന്ന ചടങ്ങിൽ സദർ ഉസ്താദ് അബ്ദുൾ ലത്തീഫ് നിസാമി  ചിത്താരി ഡയാലിസിസ് സെന്റർ ട്രഷറർ തയ്യിബ് കൂളിക്കാടിന് ഫണ്ട് കൈമാറി. ചടങ്ങിൽ വി പി റോഡ് ഹിറ മസ്ജിദ് ഇമാം ഷഫീഖ് അൽ അസ്ഹരി , മുഹമ്മദ് കുഞ്ഞി അൽ അർഷദി, അബ്ദു സ അദി, ജമാ അത്ത് ജോ: സെക്രട്ടറി അബ്ദുള്ള വളപ്പിൽ, റഷീദ് കുളിക്കാട്, അലി കുളത്തിങ്കാൽ,  ഹനീഫ പാറമ്മൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments