കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി ചിത്താരിയിലെ ബടക്കൻ ഫാമിലി. പരിശുദ്ധ റംസാൻ മാസത്തിൽ ചിത്താരി ഡയലിസിസ് സെൻ്ററിൻ്റെ ഫണ്ട് ശേഖരണത്തിൽ പങ്കാളിയായി 30 ഡയാലിസിസ് ഏറ്റെടുത്ത് കൊണ്ടാണ് മാതൃക പരമായ പ്രവർത്തനം നടത്തിയത്. ഡയാലിസിസ് സെന്ററിൽ വെച്ച് ബടക്കൻ ഫാമിലി മെമ്പർ മാരായ നിസാർ, ഷബീർ, ജുനൈദ്, ഹാരിസ് എന്നിവർ ചേർന്ന് ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പിന് ഫണ്ട് കൈമാറി.
0 Comments