കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 45 ദിവസം നീണ്ട ചികില്‍സയില്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരും. ചികില്‍സാ സൗകര്യാര്‍ഥം എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണെന്ന് മഅ്ദനി പറഞ്ഞു.
24 മണിക്കൂറും വയറ്റില്‍ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും തുടരണമെന്നും മഅ്ദനി പറഞ്ഞു. ചികില്‍സയിലിരിക്കെ നില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം സുഖംപ്രാപിച്ചത്.
0 Comments