കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുണ : സൗജന്യ ഡയാലിസിസ് സെന്റെറിന് കാരുണ്യ ഹസ്തവുമായി ഖത്തർ KMCC അജാനൂർ പഞ്ചായത്ത് കമ്മിറ്റി.
ഡയാലിസിസ് സെന്റെറിന്റെ കാരുണ്യത്തിന് ഒരു കൈ താങ് പദ്ധതിയിൽ പങ്കാളിയായി കൊണ്ട് റംസാൻ റിലീഫിന്റെ ഭാഗമായി ഖത്തർ KMCC അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഡയാലിസിസ് സെന്റെറിന് ധനസഹായം കൈമാറി. ചിത്താരി ഡയാലിസിസ് സെൻ്റെറിൽ വെച്ച് ഖത്തർ Kmcc കാഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി സലാം ഹബീബി ഡയാലിസിസ് സെൻ്റർ അഡ്മിനസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പിന് ഫണ്ട് കൈമാറി. ചടങ്ങിൽ ഡയാലിസിസ് സെൻ്റെർ ട്രഷറർ തയ്യിമ്പ് കുളിക്കാട്, സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവിനർ സി കെ കരീം, ഖത്തർ Kmcc പ്രവർത്തകരായ ഹാരിസ് മാട്ടുമ്മൽ, ഖാലിദ് കാഞ്ഞിരയിൽ എന്നിവർ സംബന്ധിച്ചു.
0 Comments