ഒരുമയുടെ ഓരത്ത്, നോർത്ത് ചിത്താരിയിൽ സമൂഹ ഇഫ്താർ സംഗമം ശ്രദ്ദേയമായി

LATEST UPDATES

6/recent/ticker-posts

ഒരുമയുടെ ഓരത്ത്, നോർത്ത് ചിത്താരിയിൽ സമൂഹ ഇഫ്താർ സംഗമം ശ്രദ്ദേയമായി

ചിത്താരി: മുസ്ലിം ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെയും, ചിത്താരി ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ നടന്ന സമൂഹ  ഇഫ്താർ സംഗമം ശ്രദ്ധേയമായി .


ചടങ്ങിൽ റിലീഫ് വിതരണവും, എം എസ് എഫ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.


ചാമുണ്ഡിക്കുന്ന് മർഹൂം മെട്രോ മുഹമ്മദ് ഹാജി നഗറിൽ വെച്ച് നടന്ന പരിപാടിയിൽ ചാമുണ്ഡികുന്ന് ക്ഷേത്ര ഭാരവാഹികൾ, നോർത്ത് ചിത്താരി ഖിള്ർ ജമാഅത്ത് ഭാരവാഹികൾ അടക്കം ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ് പങ്കെടുത്തത് .


മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഹസീന ക്ലബ്ബ് പ്രസിഡൻ്റ് ഹസ്സൻ യാഫ അധ്യക്ഷത വഹിച്ചു, വാർഡ് മുസ്ലിം ലീഗ്  പ്രസിഡൻ്റ് പി അബൂബക്കർ ഹാജി സ്വാഗതം പറഞ്ഞു, ശറഫുദ്ധീൻ സി കെ നന്ദി പറഞ്ഞു,

ജമാഅത്ത് ഖത്തീബ് ഷാദുലി ബാഖവി പ്രാർത്ഥന നടത്തി, ഇന്റർനാഷണൽ ട്രെയിനർ പി വേണുഗോപാൽ സൗഹൃദ സന്ദേശം കൈമാറി,

മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് സി മുഹമ്മദ് കുഞ്ഞി ഹാജി, ജനറൽ സെക്രട്ടറി സുബൈർ ബ്രിട്ടീഷ്,വാർഡ് മെമ്പർ ഹാജറ സലാം,സി ബി സലീം, മുഹമ്മദലി പീടികയിൽ, നിസാം,ജബ്ബാർ ചിത്താരി, ഫൈസൽ ചിത്താരി , ആസിഫ് സി കെ, നൗഫൽ സി ബി, അസീസ് സി ച്ച്,  ശറഫുദ്ധീൻ സി എച്ച് , ഹൈദർ പി വി ,താജുദ്ധീൻ,റഷീദ് സി എച്ച്, അഷ്‌റഫ്‌ നോബിൾ, സൈനുദ്ധീൻ ടി വി ,റംഷീദ് തൗഫീഖ്,  ബഷീർ ബെങ്ങച്ചേരി, ഹാരിസ് നോബിൾ , ചാമുണ്ഡേശ്വരി ദേവസ്ഥാനം സെക്രട്ടറി ദിനേശൻ താനത്തിങ്കാൽ സിപിഐഎം നേതാക്കളായ അനീഷ് , കാര്യമ്പു ,  ശില്പികലാകായികസമിതി പ്രസിഡന്റ്‌ രാജേഷ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖർപങ്കെടുത്തു , ചടങ്ങിൽ ഉമ്മുൽ ഖുവൈൻ കെഎംസിസി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്ക പെട്ട സൈനുദ്ധീൻ ടി വിയെ ലീഗ് വാർഡ് പ്രസിഡന്റ്‌ പി അബൂബക്കർ പൊന്നാട  അണിയിച്ചു.  റംസാൻ കിറ്റ് വിതരണ കൂപ്പൺ ഹസ്സൻ യാഫ ബഷീർ ജിദ്ദയ്ക് കൈമാറി ഉൽഘാടനം  നിർവഹിച്ചു,

Post a Comment

0 Comments