അജാനൂർ : കിടപ്പ് രോഗികൾക്കും മറ്റും സാന്ത്വനവും പരിചരണവും നൽകുന്ന അജാനൂർ പി ടി എച്ച് പാലിയേറ്റീവ് യൂണിറ്റിന് സഹായ ഹസ്തം നൽകി കൊളവയൽ നിസ്‌വാ കോളേജ് വിദ്യാർഥിനികൾ മാതൃകയായി.തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഇഫ്താർ പരിപാടിക്ക് മാറ്റി വെച്ച തുകയാണ് മെഡിക്കൽ ഉപകരണത്തിന് വേണ്ടി വിദ്യാർത്ഥിനികൾ നീക്കി വെച്ചത്.നിസ്‌വാ കോളേജ് പ്രിൻസിപ്പൽ ആയിഷ ഫർസാന പി.ടി.എച്ച് ട്രഷറർ മുഹമ്മദ് സുലൈമാന് തുക കൈമാറി. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,പി.ടി.എച്ച് വർക്കിങ് ചെയർമാൻ ഖാലിദ് അറബിക്കാടത്ത്,നിസ്‌വ ഭാരവാഹികളായ ഉസ്മാൻ ഖലീജ്, അബൂബക്കർ കൊളവയൽ,സി.കുഞ്ഞാമിന,ഹാജറ സലാം,നിസ്‌വാ സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളായ തമീമ തസ്‌നീം,സുമയ്യ.പി,സുരയ്യ,ഹിർഷ,ഫാത്തിമത്ത് സുമയ്യ,ഫാത്തിമ.കെ,ഹസനത്ത് തുടങ്ങിയവർ പങ്കെടുത്തു.
0 Comments