ഐഎംസിസി മതേതര സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ഐഎംസിസി മതേതര സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു



ഷാർജ: ഐഎംസിസി യുഎഇ നാഷണൽ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ മതേതര സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഇഫ്താർ മീറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി  മെമ്പർ മനാഫ് മാട്ടൂൽ ഉദ്ഘാടനം ചെയ്തു.   ഐഎംസിസി യുഎഇ പ്രസിഡൻ്റ് റഷീദ് താനൂർ  അധ്യക്ഷതവഹിച്ചു.


യുവകല സാഹിതി  സെൻട്രൽ കമ്മിറ്റി  സെക്രട്ടറി ബിജു ശങ്കർ, ആർജിസിസി പ്രതിനിധി റോയ് മാത്യു, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിപക്ഷ മുന്നണി ട്രഷററും എമിറേറ്റ്സ് മലയാളി അസോസിയേഷൻ പ്രസിഡണ്ടുമായ പി ഷാജി ലാൽ, എംജിസിഎഫ് പ്രതിനിധി നൗഷാദ്, തുടങ്ങിയവർ പ്രസംഗിച്ചു. ഐഎംസിസി ട്രഷറർ മുഹമ്മദലി കോട്ടക്കൽ റമളാൻ സന്ദേശം നൽകി.


തുടര്‍ന്ന് നടന്ന മതേതര സംഗമം എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ) ചെയർമാൻ ഖാൻ പാറയിൽ ഉദ്ഘാടനം ചെയ്തു. യുഎഇ ഐഎംസിസി സെക്രട്ടറി നൗഫൽ നടുവട്ടം സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു. ആഷിക് മലപ്പുറം, നിസാം തൃക്കരിപ്പൂര്‍, സാലിക് മുഖ്താർ, ഇസ്മായിൽ ആരാമ്പ്രം, നിസാം തിരുവനന്തപുരം, ബഷീർ താനൂർ, സഹീർ കോഴിക്കോട്, റഷീദ് വേങ്ങര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments