കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സ്ഥാനാര്‍ത്ഥി രാജ് മോഹൻ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ റോഡ് ഷോ നടത്തിയതിനും, പ്രചാരണത്തിനായി വാഹനം രൂപമാറ്റം വരുത്തിയതിനും, അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, റോഡ് ഷോയുടെ ഭാഗമായി പടക്കം പൊട്ടിച്ചതിനും, കുട്ടികളെ റാലിയില്‍ പങ്കെടുപ്പിച്ചതിനുമെതിരെയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.
0 Comments