കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി സൗത്ത് ചിത്താരിയിലെ ഹൈദ്രോസ് മഹൽ കൂട്ടായിമ പ്രവർത്തകർ. ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ട് 70 ഡയാലിസിസിനുള്ള ധനസഹായം നൽകിയാണ് ഈ കൂട്ടായി മ മാതൃക പരമായ പ്രവർത്തനം നടത്തിയത്. ഡയാലിസിസ് സെൻ്റെറിൽ വെച്ച് ഹൈദ്രോസ് മഹൽ കൂട്ടായിമ മെമ്പർമാരായ മിദ്ലാജ്, അസ്‌ലം, ഷഹനാദ്, മഷൂർ എന്നിവർ ചേർന് ഡയാലിസിസ് സെന്റർ ട്രഷറർ തയ്യിബ് കുളിക്കാടിന് ചെക്ക് കൈമാറി ചടങ്ങിൽ ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ് ,സഹായിചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സി കെ കരീം, അഫ്സൽ ഷാഹിർ സഹിർ എ കെ താഹിർ ആഷിഖ് അൻസബ് ഉനൈസ് ഹാരിസ് ഷാനിബ് എന്നിവർ പങ്കെടുത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ