ബുധനാഴ്‌ച, ഏപ്രിൽ 17, 2024


കാഞ്ഞങ്ങാട്: നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ  1985-87 കാലയളവിൽ  പ്രീ ഡിഗ്രി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ  കൂട്ടായ്മയായ കാറ്റാടിത്തണലിലെ അംഗംഗങ്ങളാണ് കൊന്നക്കാട് പൈതൃകം റിസോർട്ടിൽ ഒത്തുകൂടിയത്. സഹപാഠികളുടെ ക്ഷേമത്തിന് വേണ്ടി  നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കാറ്റാടിത്തണലിൽ കൂട്ടായ്മ നടത്തി വരുന്നുണ്ട്. പ്രസിഡൻ്റ് ശ്രീനിവാസൻ പുറവങ്കര അധ്യക്ഷനായിരുന്നു.  

 സെക്രട്ടറി പി എം നാസ്സർ സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. അകാലത്തിൽ വിടപറഞ്ഞുപോയ റൂബി ഗണേഷ് ഉൾപ്പെടെയുള്ള സഹപാഠികളുടെയും കുടുംബാംഗങ്ങളുടയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.  ശ്രീകുമാർ നമ്പ്യാർ  പ്രസിഡൻ്റായും ഗംഗാധരൻ എം എം. സെക്രട്ടറിയായുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഡോക്ടർ എം കെ നീന, ഷരീഫ് കാപ്പിൽ (വൈസ് പ്രസിഡൻ്റുമാർ), സുജാത എം ടി, വിനോദ് അലാമിപ്പള്ളി (ജോയിൻ്റ് സെക്രട്ടറി മാർ) രത്നാകരൻ കുറ്റിക്കോൽ (ട്രഷറർ).

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ