വിവാദങ്ങള്‍ക്കിടെ ഇ.പിയും കെ സുധാകരനും കല്യാണ വീട്ടില്‍; ചിരിച്ച്, കൈ കൊടുത്തു കുശലം പറഞ്ഞു പിരിഞ്ഞു

LATEST UPDATES

6/recent/ticker-posts

വിവാദങ്ങള്‍ക്കിടെ ഇ.പിയും കെ സുധാകരനും കല്യാണ വീട്ടില്‍; ചിരിച്ച്, കൈ കൊടുത്തു കുശലം പറഞ്ഞു പിരിഞ്ഞു



വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കെ സുധാകരനും കല്യാണ വീട്ടില്‍ കണ്ടുമുട്ടി. കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലെത്തിയെ ഇരുവരും നേര്‍ക്കുനേര്‍ കണ്ടതോടെ ചിരിച്ച് കൈകൊടുത്തു. കുശലം പറഞ്ഞാണ് പിന്നീട് ഇരുവരും പിരിഞ്ഞത്. ഇപിയുടെ ബി.ജെപി ബന്ധ വിവാദത്തിന് കെ സുധാകരനാണ് ആദ്യം തിരികൊളുത്തിയത്. പിന്നീട് നന്ദകുമാറും പ്രകാശ് ജാവദേക്കറെ കണ്ടെന്ന് അറിയിച്ചത്. ഇതോടെ ഇപി വോട്ടെടുപ്പ് ദിനത്തില്‍ സത്യമാണെന്ന് സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും ഇപിയെ വിമര്‍ശിച്ചു. ഇതോടെ സിപിഎമ്മില്‍ വിവാദം കത്തിപ്പടര്‍ന്നു. ജാവദേക്കറെ കണ്ടത് ജയരാജന്‍ മൂടി വച്ചത് അതീവ ഗൗരവത്തോടെ സിപിഎം നാളെ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അച്ചടക്ക നടപടിയെടുക്കുന്ന കാര്യം കേന്ദ്ര കമ്മിറ്റി ആലോചിക്കുമെന്നാണ് സൂചന. ഇടതുമുന്നണിയിലും അതൃപ്തി വന്നതോടെ കണ്‍വീനര്‍ സ്ഥാനവും നഷ്ടമാകാനിടയുണ്ടെന്നാണ് വിവരം. മുമ്പ് ബന്ധു നിയമന വിവാദം ഉയര്‍ന്നപ്പോള്‍ കേന്ദ്ര നേതാക്കള്‍ ഇടപെട്ടാണ് ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ വിവാദത്തില്‍ കേരളത്തില്‍ ആലോചിച്ച ശേഷം എന്ത് നടപടി വേണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും.

Post a Comment

0 Comments