ഒടുവിൽ രാഹുൽ യുദ്ധമുഖത്തേക്ക്..? അമേഠിയിൽ മത്സരിച്ചേക്കും റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകും

LATEST UPDATES

6/recent/ticker-posts

ഒടുവിൽ രാഹുൽ യുദ്ധമുഖത്തേക്ക്..? അമേഠിയിൽ മത്സരിച്ചേക്കും റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകുംനെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠി, റായ് ബറേലി മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിന് സാധ്യതകളേറുന്നു. ഇരുവരുടെയും പ്രചാരണങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നല്‍കിയേക്കും. അതേസമയം റായ്ബറേലിയില്‍ നിന്നും മത്സരിക്കാനില്ലെന്ന കാര്യം വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു.

വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് അമേഠി,റായ്ബറേലി സീറ്റുകളിലെ ചര്‍ച്ച കോണ്‍ഗ്രസ് സജീവമാക്കിയത്. റായ്ബറേലി സീറ്റിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നത്.

Post a Comment

0 Comments