'വെന്തുരുകി കേരളം' താപതരംഗം തുടരും; മൂന്ന് ജില്ലകളില്‍ 40 കടന്ന് താപനില

LATEST UPDATES

6/recent/ticker-posts

'വെന്തുരുകി കേരളം' താപതരംഗം തുടരും; മൂന്ന് ജില്ലകളില്‍ 40 കടന്ന് താപനില



സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. മേയ് മൂന്ന് വെള്ളിയാഴ്ച വരെ താപതരംഗത്തിനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസും ആയി തുടരും. പാലക്കാട് ഓറഞ്ച് അലര്‍ട്ടും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്താന്‍ സാധ്യത. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് രണ്ട് വരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.


Post a Comment

0 Comments